വാമ്പയര്‍ ഫേഷ്യല്‍ ; ലൈസൻസില്ലാത്ത സലൂണില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വാമ്പയര്‍ ഫേഷ്യല്‍ ; ലൈസൻസില്ലാത്ത സലൂണില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ ന്യൂ മെക്സിക്കോയിലാണ് സംഭവം. ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.

ഒരു വ്യക്തിയുടെ കൈയിൽ നിന്ന് രക്തം വലിച്ചെടുത്ത് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ച് മൈക്രോനീഡിൽസ് ഉപയോഗിച്ച് രോഗിയുടെ മുഖത്ത് പുരട്ടുന്ന പ്രത്യേക തരം സൗന്ദര്യ വർദ്ധക പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ. ഈ പ്ലേറ്റ്‌ലെറ്റുകൾ ചെറിയ സൂചികൾ ഉപയോഗിച്ച് മുഖത്തേക്ക് കുത്തിവയ്‌ക്കുന്ന രീതിയും ഉണ്ട്. അങ്ങിനെ ഇവ ചർമ്മത്തിലേക്ക് കടക്കുന്നതിലൂടെ ചുളിവുകളും മുഖക്കുരു പാടുകളും കുറയുമെന്നാണ് പറയപ്പെടുന്നത്. പ്ലേറ്റ്‌ലെറ്റുകൾ പുതിയ ചർമ്മകോശങ്ങളുടെയും കൊളാജന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഇത് ചിലവ് കുറഞ്ഞതും പെട്ടെന്ന് ഫലം കിട്ടുന്നതുമായ രീതിയാണെന്ന് പ്രചാരമുണ്ട്.

പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ അല്ലെങ്കിൽ പിആർപി എന്നും വിളിക്കപ്പെടുന്ന ഈ പ്രക്രിയ മുഖത്തെ സുഷിരങ്ങളുടെ വലുപ്പവും നേർത്ത വരകളും കുറയ്‌ക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.

അമേരിക്കൻ ആരോഗ്യ ഏജൻസിയായ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) റിപ്പോർട്ടിലാണ് സ്പാ വഴി എഛ് ഐ വി പകർന്നു എന്ന ഭയാനകമായ വെളിപ്പെടുത്തൽ ഉണ്ടായത്.

ഇതിനായി ഉപയോഗിച്ച ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ശരിയായ ലൈസൻസില്ലാതെ പ്രവർത്തിച്ച ഈ സ്പാ അണുബാധ നിയന്ത്രണ രീതികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അടച്ചുപൂട്ടിയിട്ടുണ്ട്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട് പ്രകാരം ലൈസൻസില്ലാതെ സ്പാ പ്രവർത്തിപ്പിച്ചതിന് അതിന്റെ ഉടമ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

സിഡിസി യുടെ റിപ്പോർട് പ്രകാരം , സ്പായിൽ വാമ്പയർ ഫേഷ്യലിന് വിധേയനായ ഒരാൾ എച്ച്ഐവി ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ, ഡിസ്പോസിബിൾ വസ്തുക്കൾ പുനരുപയോഗിക്കുന്നതുൾപ്പെടെയുള്ള അപകടകരമായ രീതികൾ ഈ സ്ഥാപനത്തിൽ കണ്ടെത്തി.

വാമ്പയർ ഫേഷ്യലുകൾ പൊതുവെ അപകടസാധ്യത കുറഞ്ഞതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അണുവിമുക്തമായ സൂചികൾ, ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കേണ്ടതാണ്

അമേരിക്കൻ മാധ്യമ പ്രവർത്തകയും സാമൂഹ്യപ്രവർത്തകയും അഭിനേത്രിയും വ്യവസായിയുമായ സെലിബ്രിറ്റി കിം കർദാഷിയാൻ വാമ്പയർ ഫേഷ്യൽ ചെയ്ത ശേഷം അവരുടെ രക്തം പുരണ്ട മുഖത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വാമ്പയർ ഫേഷ്യലുകൾ ജനപ്രിയമായിത്തീർന്നത്.

ഇവിടെ ചേർത്തിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്

Tags: hivKim KardashianVampire Facial
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies