പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്. കണക്കൻതുരുത്തി സ്വദേശി ഉഷയ്‌ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഉഷയെ കാട്ടുപന്നി കുത്തുകയായിരുന്നു.
ദേശീയപാതയ്‌ക്കായി കരാറുകൾ ഏറ്റെടുക്കുന്ന ഒരു കമ്പനിയിലാണ് ഉഷ ജോലി ചെയ്യുന്നത്. ഇവിടേക്ക് പോകുന്ന വഴി അപ്രതിക്ഷീതമായി പാഞ്ഞെത്തിയ കാട്ടുപന്നി ഇവരെ ആക്രമിക്കുകയായിരുന്നു.
ഉഷയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് ഉഷയെ വടക്കഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചു വരികയാണെന്നും ഇത്തരത്തിൽ അപകടങ്ങളുണ്ടാവുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു.















