ഡൽഹിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവെച്ചു; എഎപിയുമായി സഖ്യത്തിലും അതൃപ്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവെച്ചു; എഎപിയുമായി സഖ്യത്തിലും അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഡൽഹിയിൽ കോൺഗ്രസിന് വൻതിരിച്ചടി. ഡൽഹി പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി പാർട്ടിയിൽ നിന്ന് രാജിവച്ചു. സംഘടനാ തലത്തിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് കൈമാറി.

കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന ആംആദ്മി പാർട്ടിയുമായുള്ള സഖ്യത്തെ ഡൽഹി നേതൃത്വം എതിർത്തിരുന്നു.എന്നാൽ ഈ എതിർപ്പുകൾ മറികടന്നാണ് ഡൽഹിയിൽ എഎപിയുമായി പാർട്ടി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതെന്ന് അരവിന്ദർ സിംഗ് ലൗലി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ സംയുക്ത പ്രതിപക്ഷ പ്രതിഷേധം ഉൾപ്പെടെയുളള കാര്യങ്ങളിൽ കോൺഗ്രസിന്റെ ഡൽഹി ഘടകത്തിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് ലൗലിയുടെ രാജിക്കത്തിൽ നിന്ന് വ്യക്തമാകുന്നത്.

എതിർപ്പുകൾ ഉളളിലൊതുക്കി കെജ് രിവാളിന് പിന്തുണ നൽകാനുളള ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കാൻ സംസ്ഥാന ഘടകം നിർബന്ധിതമാകുകായിരുന്നു. അറസ്റ്റ് നടന്ന ദിവസം രാത്രി കെജ് രിവാളിന്റെ വീട്ടിൽ പോലും താൻ പോയിരുന്നതായി ലൗലി കത്തിൽ പറയുന്നു. പാർട്ടി പ്രവർത്തകരുടെ പൊതുവികാരം അവഗണിച്ചാണ് കെജ് രിവാളിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് ലൗലിയുടെ കത്തിൽ നിന്ന് വ്യക്തമാകുന്നത്.

പിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഇൻ ചാർജ്ജുമായ ദീപക് ബബാരിയയുടെ അനാവശ്യ ഇടപെടലും രാജിയിലേക്ക് നയിച്ചതായി അരവിന്ദർ സിംഗ് ലൗലി പറയുന്നു. ബബാരിയ ചുമതല വഹിക്കുന്നതിൽ സംസ്ഥാനത്തെ മിക്ക നേതാക്കൾക്കും അതൃപ്തിയുണ്ട്. അദ്ധ്യക്ഷനെന്ന നിലയിൽ സ്വന്തമായി തീരുമാനമെടുക്കാൻ ബബാരിയ അനുവദിക്കുന്നില്ലെന്നും രാജിക്കത്തിൽ ആരോപിക്കുന്നു.

മുതിർന്ന നേതാവിനെ ഡൽഹി പിസിസിയുടെ മീഡിയാ മേധാവിയായി നിയമിക്കണമെന്ന തന്റെ അഭ്യർത്ഥനയും നിരസിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരെ പോലും നിയമിക്കാൻ അനുവദിച്ചിട്ടില്ല, അതിനാൽ ഡൽഹിയിലെ 150 ലധികം ബ്ലോക്കുകളിൽ നിലവിൽ ഒരു ബ്ലോക്ക് പ്രസിഡന്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 ആഗസ്റ്റ് 31നാണ് ഡൽഹി പിസിസി അധ്യക്ഷനായി ലൗലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതിൽ സന്തോഷമുണ്ടെന്നും രാജികത്തിൽ പറയുന്നുണ്ട്.

 

 

Tags: CongressAam Aadmi PartyresignsDelhi Congress ChiefArvinder Singh Lovely
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies