കൊച്ചി : തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരൻ അറസ്റ്റിൽ . കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . തെരഞ്ഞെടുപ്പ് ദിവസമാണ് വിവാദ പോസ്റ്റർ മുഹമ്മദ് ഷാജി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് .
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് നിഗമനം .ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 , ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷാജിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.