മലയാളികളുടെ പ്രിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അമർ അക്ബർ അന്തോണി എന്ന സിനിമയുടെ തിരക്കഥാകൃത്തായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്റെ കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം മലയാളികളുടെ മനസിൽ എക്കാലവും തങ്ങിനിൽക്കുന്നതാണ്. അടുത്തിടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം പങ്കുവച്ചിരുന്നു. തുടർന്ന് പേജ് ഹാക്കായത് എങ്ങനെയെന്നും വീണ്ടെടുത്തത് എപ്രകാരമാണെന്നും വിശദീകരിച്ചിരിക്കുകയാണ് താരം.
” അടുത്തിടെയാണ് എന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ടൂ ഫാക്ടർ ഒഥന്റിഫിക്കേഷൻ എല്ലാം ചെയ്തിട്ടും പേജ് എനിക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ഇത്തരത്തിൽ ഒരുപാട് വ്യക്തികളുടെ പേജ് നഷ്ടപ്പെട്ടുവെന്നത് അറിഞ്ഞത്. വ്യക്തികളുടെ പേജ് ഇത്തരത്തിൽ നഷ്ടപ്പെട്ടുവെന്നത് ഞാൻ അറിഞ്ഞത്. കമ്മ്യൂണിക്കേഷൻ ഗൈഡ്‌ലൈൻ ലംഘിച്ചുവെന്നാണ് ആദ്യം മെസേജ് വന്നത്. വിഷു ദിനത്തിൽ ഞാൻ ഒരു ഫോട്ടോഷൂട്ട് നടത്തി നന്ദനത്തിലെ ഒരു പാട്ട് വച്ചിരുന്നു. ഇതാണ് ഇങ്ങനെ വരാൻ കാരണമെന്നാണ് ഞാൻ വിചാരിച്ചത്.
പിന്നീട് ഇത്തരത്തിൽ നിരവധി സന്ദേശങ്ങൾ വന്നു. അതിൽ ക്ലിക്ക് ചെയ്തതാണ് പണി കിട്ടിയത്. ഇതോടെ പേജ് നഷ്ടപ്പെടുകയായിരുന്നു. ഹാക്കേഴ്‌സ് അയച്ച ലിങ്കായിരിക്കുമിതെന്ന് പിന്നീട് ഫെയ്‌സ്ബുക്ക് ടീമിനെ ബന്ധപ്പെട്ടപ്പോൾ എനിക്ക് വിവരം ലഭിച്ചു. ഫെയ്‌സ്ബുക്ക് ഇത്തരത്തിൽ നോട്ടിഫിക്കേഷൻ അയക്കില്ലെന്നാണ് അവർ പറഞ്ഞത്”.- വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇത്തരത്തിൽ ഒരു നോട്ടിഫിക്കേഷൻ ലഭിച്ചാൽ അത് നോക്കാൻ നിൽക്കരുതെന്നും വിഷ്ണു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടൻ സൂരജ് സണിന്റെയും ഫെയ്ബുക്ക് പേജ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നോക്കരുതെന്നാണ് താരങ്ങൾ പറയുന്നത്.