ശ്വാസം അടക്കിപ്പിടിച്ചൊരു രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അബദ്ധത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്ലാസ്റ്റിക് റൂഫിൽ വീണ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. ഹൗസിംഗ് സൊസൈറ്റി ഒന്നൂകുടിയാണ് പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് വലിച്ചെടുത്തത്. ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്.
കുട്ടി റൂഫിൽ വീണതിന് പിന്നാലെ, ഇത് ശ്രദ്ധയിൽപ്പെട്ടആൾക്കാർ ജാഗരൂകരായി. പാർക്കിംഗ് ഗ്രൗണ്ടിൽ വലിയൊരു ഷീറ്റ് വിരിച്ച് പിടിച്ച് മുൻകരുതലെടുത്തു. ഒരു പക്ഷേ റൂഫിൽ നിന്ന് കുഞ്ഞ് വീണാൽ പിടിക്കാനായിരുന്നു ഇത്. ഇതിനിടെ ബാൽക്കണിയുടെ കൈവരിയിൽ ചവിട്ടി കയറി ഒരാൾ ഒറ്റ കൈയിൽ കുഞ്ഞിനെ പിടിച്ചെടുത്ത് സഹായിക്കാൻ നിന്നവരുടെ കൈകളിൽ കൊടുക്കുകയായിരുന്നു.ഇതിന് മറ്റുള്ളവരുടെ സഹായവുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തെ കൈയടിച്ചാണ് അവിടെയുണ്ടായിരുന്നവർ വരവേറ്റത്. കുട്ടിയുടെ മാതാപിതാക്കൾ രക്ഷാപ്രവർത്തകർക്ക് നന്ദിപറഞ്ഞു.
This incident was reported in Chennai, where a toddler was saved after he accidently fell over a plastic sheet cobering a roof. #chennai pic.twitter.com/lo26IPrfMW
— Payal Mohindra (@payal_mohindra) April 28, 2024
“>