ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
പുന്നപ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ ശോഭ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. നന്ദകുമാറിന്റെ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.















