തിരുവനന്തപുരം: പാലക്കാട്,തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതംരഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂരും കൊല്ലത്തും യെല്ലോ അലർട്ടും തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം. ഇന്നലെ പാലക്കാട് 41.3 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശിച്ചിട്ടുണ്ട്.















