റാഞ്ചി: കേരളം മാത്രമല്ല, രാജ്യമൊട്ടാകെ കൊടുംചൂടിൽ വലയുകയാണ്. ഝാർഖണ്ഡിൽ ഉഷ്ണതംരഗം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
എട്ടാം ക്ലാസ് വരെയാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ, എയ്ഡഡ്, അണ്ഡ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗത്തിലുള്ള സ്കൂളുകളും കിന്റർഗാർഡനുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി ഉമാ ശങ്കർ സിംഗിന്റെ ഉത്തരവിൽ പറയുന്നു.
സ്കൂളുകളിൽ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് വേനൽ അവധി സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറവെപ്പടുപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെ ഏഴ് മുതൽ 11.30 വരെ പ്രവർത്തിക്കാം. കായിക വിനോദങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഝാർഖണ്ഡിൽ 13 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.















