ന്യൂസിലൻഡ്: ഓക് ലാൻഡിലെ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം നടന്നു. വിഷുവിന്റെയും വിഷുക്കണിയുടെയും മാഹാത്മ്യത്തെക്കുറിച്ച് പ്രസിഡന്റ് ശശി നമ്പീശൻ വിശദീകരിച്ചു.
കുട്ടികൾക്ക് വിഷുക്കണിയും, കൈനീട്ടവും നൽകി. പ്രവാസ ജീവിതത്തിനിടയിൽ നമ്മുടെ സാംസ്കാരിക പൈതൃകം അന്യം നിന്ന് പോകാതിരിക്കാൻ, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡ് പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ശശി നമ്പീശൻ വിശദീകരിച്ചു.
ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്തം, കരോക്കെ ഗാനമേള, സംഘടനയിലെ അംഗങ്ങൾ അണിയിച്ചൊരുക്കിയ ചരിത്ര സംഗീത നാടകം ‘മാർത്താണ്ഡവർമ’ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
വിഷുസദ്യയും ഒരുക്കിയിരുന്നു.
ന്യൂസീലൻഡ് ഹൈക്കമ്മീഷണർ ഉൾപ്പെടെയുളളവർ പരിപാടിയിൽ അതിഥികളായി. വെറും പത്ത് കുടുംബമായി 2017 ൽ തുടങ്ങിയ കൂട്ടായ്മ 1,000 പേരടങ്ങുന്ന വലിയ കുടുംബമായി മാറിയതായി ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് ശശി നമ്പീശനെ കൂടാതെ സെക്രട്ടറി ദേവി ശോഭനയും നയിക്കുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.