ജനപ്രിയ ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റ് ചെയിനായ കെഎഫ്സി പുതിയ ഉത്പന്നമായി പെർഫ്യൂം വിപണിയിലിറക്കി. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമിന്റെ ആദ്യ ബാച്ച് ഇതിനോടകം വിറ്റുപോയെന്നാണ് വിവരം. ‘ബാർബീക്യൂ’ ഫ്ലേവർ സുഗന്ധം നൽകുന്നതാണ് കെഎഫ്സിയുടെ പെർഫ്യൂം.
യുകെയിലുള്ള കെഎഫ്സി ഔട്ട്ലെറ്റുകൾ വഴിയാണ് പെർഫ്യൂം വിപണിയിലെത്തിച്ചത്. No. 11 Eau De BBQ എന്നാണ് പെർഫ്യൂമിന്റെ പേര്. കെഎഫ്സി ചിക്കന്റെ ഗന്ധമല്ല, മറിച്ച് ബാർബിക്യൂ ഫ്ലേവറിന്റെ ഗന്ധമാണ് പെർഫ്യൂമിൽ നിന്ന് ലഭിക്കുക. ഈ പെർഫ്യൂം പൂശിയ വ്യക്തി അടുത്തുവന്നാൽ, ഗന്ധം ലഭിക്കുന്നവർക്ക് വിശപ്പ് അനുഭവപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100 മില്ലി ലിറ്ററിന്റെ പെർഫ്യൂം ബോട്ടിലിന് 11 പൗണ്ട് അഥവാ 1,150 രൂപയാണ് വില.
ആദ്യ ബാച്ച് വിറ്റഴിഞ്ഞ സ്ഥിതിക്ക് രണ്ടാമത്തെ ബാച്ച് ഉടനെ കമ്പനി പുറത്തിറക്കിയേക്കും. മെയ് 6ന് വീണ്ടും റീ-സ്റ്റോക്ക് ചെയ്യുപ്പെടുമെന്നാണ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.