ന്യൂഡൽഹി: രാഷ്‌ട്രീയത്തിലേക്ക് കാലെടുത്ത് വച്ച് ബോളിവുഡ് താരം രൂപാലി ഗാംഗുലി. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെയാണ് രൂപാലിയെ അംഗത്വം നൽകി സ്വീകരിച്ചത്. പാർട്ടിയുടെ ദേശീയ വക്താവ് അനിൽ ബലുനിയും ഒപ്പമുണ്ടായിരുന്നു.
ബിജെപിക്കൊപ്പം ചേർന്ന് രാജ്യത്തിനായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് രൂപാലി പറഞ്ഞു. പ്രധാനമന്ത്രിയുടെ വലിയ ആരാധികയാണ് താൻ, അദ്ദേഹത്തിന് കീഴിൽ ബിജെപി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് വൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ മഹായാഗത്തിന്റെ ഭാഗമായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നല്ലതും ശരിയുമാകാൻ ജനങ്ങളുടെ അനുഗ്രഹം വേണമെന്നും താരം പറഞ്ഞു. സ്വപ്‌ന സാക്ഷാത്കാരം എന്ന രീതിയിൽ മാർച്ചിൽ പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രം രൂപാലി പങ്കുവച്ചിരുന്നു. അംഗത്വമെടുത്തതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് പോസ്റ്റ്.
View this post on Instagram
“>