കോൺഗ്രസ് നേതാവ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന വീഡിയോ പങ്കുവച്ച് പിന്തുണയറിച്ച് പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗദരി. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയാണ് മുൻ പാക് മന്ത്രിയുടെ പ്രശംസയെ ചൂണ്ടിക്കാട്ടിയത്. ‘ഭാരത്തിനെതിരെ വിഷം ചീറ്റി രാഹുലിനെയും കോൺഗ്രസിനെയും പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ നേതാവ്. നേരക്കെ ലക്ഷ്കർ ഭീകരൻ ഹാഫീസ് സെയ്ദ് തനിക്ക് പ്രിയപ്പെട്ട പാർട്ടി കോൺഗ്രസാണെന്ന് വിശേഷിപ്പിച്ചുരുന്നു.
പാകിസ്താൻ സിന്ദാബാദ് വിളിച്ച കോൺഗ്രസ് നേതാക്കളെയും നമുക്കറിയാം. ഇപ്പോൾ എല്ലാം വ്യക്തമായി കോൺഗ്രസിന്റെ കൈ പാകിസ്താനൊപ്പമാണ്”–പൂനവാല പറഞ്ഞു.ബിജെപിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അവിടെ നിങ്ങളൊരു സാധാരണക്കാരനെ കണ്ടോ? അംബാനി, അദാനി, അമിതാഭ് ബച്ചൻ എന്നിവരെ പോലുള്ളവരാണ് ഉണ്ടായിരുന്നത്.–എന്ന് രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന വീഡിയോയാണ് ‘രാഹുൽ ഓൺ ഫയർ” എന്ന ക്യാപ്ഷനോട് പാക് മുൻ മന്ത്രി പങ്കുവച്ചിരിക്കുന്നത്.
പുൽവാമ ആക്രമണം നടത്തിയത് പാകിസ്താന്റെ നേൃത്വത്തിലാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും 2020 ഓക്ടോബറിൽ പാക്സിതാൻ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.