തൃശൂർ: കെ മുരളീധരന്റെ ജൽപനങ്ങൾ പരാജയ ഭീതിയിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. നേമത്ത് മത തീവ്രവാദികളുടെ ചട്ടുകമായി നിന്നുകൊണ്ട് വോട്ട് മറിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ച കെ മുരളീധരന്റെ സ്വന്തം കാര്യമാണ് വിളിച്ചു പറയുന്നത്. പരാജയപ്പെട്ടു എന്നത് കെ മുരളീധരന്റെ ജല്പനങ്ങളിൽ തുറന്നുള്ള സമ്മതമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ ഗുരുവായൂർ, നാട്ടിക മണ്ഡലങ്ങളിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നും, സിപിഎം – ബിജെപി കൂട്ട് കെട്ടാണ് തൃശൂരിലെന്നുമുള്ള കെ മുരളീധരന്റെ വാക്കുകൾക്ക് മറുപടിയുമായാണ് അഡ്വ. ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.















