അന്തരിച്ച് ഇന്ത്യൻ സ്പോർട്സ് യുട്യൂബറും ചെൽസി ആരാധകനുമായ ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹയ്‌ക്ക് ആദരവ് നൽകാൻ ഇംഗ്ലീഷ് വമ്പന്മാർ. ഞായറാഴ്ച വെസ്റ്റ്ഹാമിനെതിരെ അവരുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിന്റെ ഹാഫ് ടൈമിലാകും അഭ്രദീപ് സാഹയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കുക.
മാദ്ധ്യമപ്രവർത്തകനായ ടോം ഓവറേൻഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഞായറാഴ്ച മത്സരത്തിന്റെ ഹാഫ് ടൈമിൽ അഭ്രദീപ് സാഹയ്‌ക്ക് ടീം ആദരവ് നൽകുമെന്നുള്ള കാര്യം എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. ഇത് സാദ്ധ്യമാക്കിയതിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.
ആംഗ്രി റാന്റ്മാൻ എന്നറിയപ്പെടുന്ന അഭ്രദീപ് സാഹ ഫുട്ബോളുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറായിരുന്നു. കൊൽക്കത്ത സ്വദേശിയായ സാഹ ചെൽസി ക്ലബിന്റെ വലിയാെരു ആരാധകനുമായിരുന്നു. Angry Rantman എന്ന യുട്യൂബ് ചാനലിൽ 4.81 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്.
Announcement:
I can confirm there will be a tribute to Abhradeep Saha at Stamford Bridge on Sunday.
He will be in the match programme, and there will be a tribute announcement at half-time.
Thank you to everybody that shared and supported to help make this happen 🙏 pic.twitter.com/CMz8GmVOk9
— Tom Overend (@tovers98) May 1, 2024
“>