ഐപിഎല്ലിലും അലയടിച്ച് ഫഹദ് ഫാസിലിന്റെ ‘ആവേശം” റീൽസ്. ഇത്തവണ ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസാണ് റീൽസുമായി എത്തിയത്. ‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്” തുടങ്ങുന്ന വരികളിൽ പങ്കുവച്ചിരിക്കുന്ന റീൽസിൽ ഇന്നത്തെ മത്സരത്തിന്റെ വിലയിരുത്തലാണ് രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.
നേരത്തെയും ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളും ഇതേ റീലിന് ചുവട് വച്ച് അത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. മുസ്തഫിസൂറും പതിരാനയുമാണ് അന്ന് റീൽസുമായി എത്തിയത്. ഇത് വലിയ രീതിയിൽ വൈറലായിരുന്നു.
കഴിഞ്ഞ ദിവസത്തെ സീറ്റ് എഡ്ജ് ത്രില്ലറിൽ ഒരു റൺസിനാണ് രാജസ്ഥാനിൽ നിന്ന് ജയം തട്ടിപ്പറിച്ചത്. 202 റൺസ് വിജയം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 200 റൺസെടുക്കാനെ സാധിച്ചുള്ളു. നടരാജനും കമ്മിൻസും ഭുവനേശ്വർ കുമാറും എറിഞ്ഞ അവസാന മൂന്നോവറുകളാണ് മത്സരത്തിൽ നിർണായകമായത്. മത്സരത്തിന് പിന്നാലെ ഭുവനേശ്വറിനെ പ്രശംസിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രംഗത്തെത്തിയിരുന്നു.
View this post on Instagram
“>
View this post on Instagram















