കുട്ടികളുടെ മനം കവർന്ന ബിസ്ക്കറ്റ് ബ്രാൻഡാണ് പാർലെ-ജി. രാജ്യത്ത് പാർലെ ബിസ്‌ക്കറ്റുകൾ വാങ്ങിക്കാത്ത വീട് കണ്ടെത്താൻ പോലും സാധ്യതയില്ല. നിരവധി പുതിയ ബ്രാൻഡുകൾ വന്നിട്ടും ഈ ബിസ്‌ക്കറ്റിന് ഇന്നും നല്ല പ്രധാന്യമുണ്ട്. സമ്പന്നർ മുതൽ ദരിദ്രർ വരെ, ഗ്രാമങ്ങൾ മുതൽ നഗരങ്ങളിൽ വരെ ഇതിന് ആരാധകരുണ്ട്. പാർലെ-ജി ബിസ്‌ക്കറ്റ് ഇല്ലാതെ ചായ പൂർണമാകില്ലെന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട്.
പാർലെ-ജി: ഒരു ആഗോള ബ്രാൻഡ്
കുഞ്ഞു ബിസ്‌ക്കറ്റിന് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ഡിമാന്റുണ്ട്.
പ്രത്യേകിച്ചും യുഎസിലും പാകിസ്താനിലും. കുറഞ്ഞ വിലയിൽ ലഭിക്കുന്ന രുചികരമായ സ്നാക്സ് എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിദേശത്തെ ബിസ്‌ക്കറ്റിന്റെ വില അറിയാം.
പാർലെ-ജി: പാകിസ്താനിലെ വില
65 ഗ്രാം പാർലെ-ജി ബിസ്‌ക്കറ്റിന് ഇന്ത്യയിൽ 5 രൂപയാണ് വില. റിപ്പോർട്ടുകൾ പ്രകാരം, യുഎസിൽ ഒരു ഡോളറിന് സമാനമായ എട്ട് പായ്‌ക്കറ്റ് ബിസ്ക്കറ്റ് വാങ്ങാം. എന്നാൽ പാകിസ്താനിലാകട്ടെ, ഇന്ത്യയിൽ 5 രൂപ വിലയുള്ള പായ്‌ക്ക് 50 രൂപയ്‌ക്കാണ് വിൽക്കുന്നത്.

പാർലെ-ജി: ചരിത്രം
മുംബൈയിലെ വില്ലെ പാർലെ ജില്ലയിലെ ഒരു ഫാക്ടറിയിലാണ് പാർലെ-ജിയുടെ ചരിത്രം ആരംഭിക്കുന്നത്. മോഹൻലാൽ ദയാൽ എന്ന വ്യവസായി 1929-ൽ ഈ ഫാക്ടറി ഏറ്റെടുത്തു. 1938-ലാണ് പാർലെ-ഗ്ലൂക്കോ ബ്രാൻഡിൽ ആദ്യമായി ബിസ്‌ക്കറ്റുകൾ പുറത്തിറക്കിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് പാർലെ-ജി ഗ്ലൂക്കോ ബിസ്‌ക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് ഗോതമ്പിന്റെ അഭാവം മൂലം ബിസ്‌ക്കറ്റ് നിർമ്മാണം നിർത്തേണ്ടിവന്നതും ചരിത്രമാണ്.

പിന്നീട് പ്രവർത്തനം പുനരാംരംഭിച്ച കമ്പനി 1980-ന് ശേഷം പാർലെ ഗ്ലൂക്കോ ബിസ്‌ക്കറ്റുകൾ പാർലെ-ജി ആയി ചുരുക്കി. മുമ്പ് G എന്നത് “ഗ്ലൂക്കോസ്” ആയിരുന്നു. 2000-ൽ G യെ Genius ആക്കി കമ്പനി പുനരവതരിപ്പിച്ചു.















