ചൂട് കൂടുന്നു, വളർത്തുമൃഗങ്ങൾക്കും വേണം കരുതൽ; ജാഗ്രതാ നിർദേശങ്ങൾ പാലിക്കാം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ചൂട് കൂടുന്നു, വളർത്തുമൃഗങ്ങൾക്കും വേണം കരുതൽ; ജാഗ്രതാ നിർദേശങ്ങൾ പാലിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 08:08 pm IST
FacebookTwitterWhatsAppTelegram

ചൂട് കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മനുഷ്യരെ പോലെ വളർത്തുമൃഗങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചൂട് കനത്തതോടെ കാലികളും പക്ഷികളും കൂട്ടമരണത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ 44 പഞ്ചായത്തുകളിലാണ് ഇതുവരെ കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂര്യാഘാതമേറ്റ് ചത്തൊടുങ്ങുന്ന വളർത്തു മൃഗങ്ങളുടെ എണ്ണം കൂടി വരികയാണെന്ന് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

കഴിഞ്ഞ മാസങ്ങളിലായി 497-ഓളം കറവപ്പശുക്കൾ സൂര്യാഘാതത്താൽ മരിച്ചു. ഇതിൽ 105 ഓളം പശുക്കൾ കൊല്ലം ജില്ലയിലാണ്. നിലവിലെ സാഹചര്യം മുൻനിർത്തി കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ടു.

1) കർഷകരും അരുമ പ്രേമികളും ശ്രദ്ധിക്കണം

കടുത്ത വേനലിൽ പശുക്കൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. പകൽ 11 നും ഉച്ചയ്‌ക്ക് 3 നും ഇടയിലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ കന്നുകാലികളെ മേയാൻ വിടരുത്.
ഈ സമയങ്ങളിൽ പശുക്കളെ പാടത്ത് കെട്ടിയിടാതിരിക്കാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം.

തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്‌ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്‌ക്കും.

സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്‌ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും.

വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്‌ക്കുവാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.

കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും, വിതരണ പൈപ്പുകളും, നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം.

വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരം ഉള്ള തീറ്റ തന്നെ നൽകണം. ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം.

2) വളർത്തു കോഴികളിൽ ബ്രോയ്‌ലർ കോഴികളെയാണ് ചുട് ഏറ്റവും കൂടുതൽ ബാധിക്കുക

ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി.

സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരയ്‌ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം.

ഐസിട്ട വെള്ളം കുടിക്കാൻ നൽകണം. എക്‌സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം

3) നായകൾക്കും പൂച്ചകൾക്കും കരുതൽ വേണം

വളർത്തു നായ്‌ക്കൾക്കും അലങ്കാര പൂച്ചകൾക്കും മുമ്പിൽ തണുത്ത കുടിവെള്ളം എപ്പോഴും കരുതണം.
നായ് കൂടുകൾക്കു മുകളിൽ തണൽ വലകൾ അല്പമുയരത്തിൽ വിരിക്കാം.

ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി മാറ്റാം .
ആഹാരത്തിൽ തൈരോ, ജീവകം സി യോ നൽകണം.

നായ്‌ക്കളുടെ കൂട്ടിൽ ഒരു ഫാൻ നിർബന്ധമാണ്. ദിവസവും ദേഹം ബ്രഷ് ചെയ്യാൻ മറക്കരുത്.
അധികം ശരീരഭാരമുള്ള ഇനങ്ങൾക്കാണ് സൂര്യാഘാത സാധ്യതയേറുന്നത്.

ചൂടുള്ള പകലിൽ നായ്‌ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തു പോകരുത് .
സൂര്യാഘാതമേറ്റാൽ നായ്‌ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ ദേഹത്ത് പുതപ്പിക്കണം .

 

Tags: heatkerala
ShareTweetSendShare

More News from this section

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies