സ്വകാര്യചാനലിന്റെ അവാർഡ് നിശയിയിൽ ആടിപ്പാടി മഞ്ജുവാര്യർ. എർ. ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ പരം പരം പരം പരമ സുന്ദരി എന്ന ഗാനമാണ് താരം വേദിയിൽ ആലപിച്ചത്. ഡാൻസേഴ്സിനാെപ്പം ആടിപ്പാടുന്ന വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി.സിനിമയിൽ കൃതിസനോൺ ആണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അതേസമയം വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
മിമി എന്ന ചിത്രത്തിന് വേണ്ടി ശ്രേയാ ഘോഷാൽ ആലപിച്ച ഗാനമാണ് മഞ്ജുവാര്യർ പാടിയത്. മഞ്ജുവിന്റെ ഹിന്ദി പാട്ടിനെ വിമർശിച്ചാണ് മിക്കവരും രംഗത്തുവരുന്നത്. താരത്തിന്റെ ഉച്ഛാരണം മോശമെന്നാണ് ആരോപണം. എന്നാൽ തനിക്കാവുന്ന വിധം മഞ്ജു പാട്ട് മനോഹരമാക്കിയെന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം മഞ്ജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം ഫൂട്ടേജ് ആണ്. രജനികാന്തിന്റെ വേട്ടയ്യൻ, വെട്രിമാരന്റെ വിടുതലൈ പാർട്ട് 2 എന്നിവയിലും താരം അഭിനയിക്കുന്നുണ്ട്.
View this post on Instagram
“>
View this post on Instagram