മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയാൾക്ക് പത്ത് വർഷം കഠിന തടവ്. മഹാരാഷ്ട്രയിലെ താനെയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
രൂപദേവി പാദയിലെ താമസക്കാരനായ അബുസാമ ഷബീർ ഷെയ്ഖിനെയാണ് ശിക്ഷിച്ചത്. 5,000 രൂപ പിഴ അടയ്ക്കാനും നിർദ്ദേശമുണ്ട്.
ഡിസംബർ രണ്ടിനാണ് കോസിനാസ്പദമായ സംഭവം. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് ഷെയ്ഖ് പത്ത് വയസുകാരനെ വീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.