കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി. മുൻ കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. ഹരീന്ദ്രനെയാണ് ശിക്ഷിച്ചത്. അനധികൃതമായി 8.87 ഏക്കർ ഭൂമിയും രണ്ട് നില വീടും ഇയാൾ സ്വന്തമാക്കിയിരുന്നു. ഇത് സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും കോടതി നിർദേശിച്ചു.
1989 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ആർടിഒയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ഇയാൾ 38 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിച്ച് കേസിലാണ് ഉത്തരവ് വന്നത്.















