ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. സിനിമയുടെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ധ്യാനിന്റേതായി കോമഡി ത്രില്ലർ ചിത്രമാണ് അണിയറയിൽ ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരം.
എൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ, പ്രിൻസ് എം കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സംവിധായകനായ തോംസൺ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. സിനു സിദ്ധാർത്ഥാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുക.
ധ്യാനിനെ കൂടാതെ ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, നവാസ്, ജാഫർ ഇടുക്കി, നീന കുറിപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ധ്യാനിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് വർ