മുംബൈയിലെ നായർ ആശുപത്രിയിലെ ജീവനക്കാരൻ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. 33-കാരനായ രോഹിത് കിഷോറാണ് മരിച്ചത്. 2015 മുതൽ ആശുപത്രപിയിൽ രജിസ്ട്രേഷൻ അസിസ്റ്റൻഡ് ആയി ജോലി നോക്കുകയായിരുന്നു. മദ്ധ്യപ്രദേശ് സ്വദേശിയായ രോഹിത് ജോലിക്കും ചികിത്സയ്ക്കുമാണ് മുംബൈയിലെത്തിയത്.
അഗ്രിപാഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈ സെൻട്രലിലെ വോക്കാർദ് ആശുപത്രിക്ക് എതിർവശത്തുള്ള ടോപസ് പ്ലാസയുടെ ടെറസിൽ നിന്ന് വൈകിട്ട് 4:30നാണ് ഇയാൾ ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ തന്നെയാണ് ഇയാളടക്കമുള്ള നായർ ആശുപത്രിയിലെ ജീവനക്കാർ താമസിക്കുന്നത്. യുവാവ് ചാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Mumbai: 43-year-old Nair Hospital staffer commits suicide by jumping off 15th floor of his residential building in Agripada#Mumbai #Agripada #NairHospital #Suicide #Death #Video pic.twitter.com/pZIg5hVlhY
— Donjuan (@santryal) May 6, 2024
യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്കീസോഫ്രീനിയ രോഗിയായിരുന്ന രോഹിത് കഴിഞ്ഞ 8 വർഷമായി മാനസികരോഗ്യ ചികിത്സ നടത്തുന്നുണ്ട്. ഇയാൾക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും പൊലീസ് പറഞ്ഞു.















