ശ്രീനഗർ: മൂന്ന് ഭീകരരെ വരവരുത്തി സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരെ വധിച്ചത്.
ഭീകരരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടില്ല. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഭീകരസംഘത്തെ കണ്ടെത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഭീകകരുമായി ഏറ്റുമുട്ടലിൽ ഗ്രാമതലവൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന സംഘം ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.















