കണ്ണൂർ: മദ്യലഹരിയിൽ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി അനുജൻ. ഇരിട്ടി പടിയൂർ സ്വദേശി രാജീവനാണ് മരിച്ചത്. സംഭവത്തിൽ രാജീവന്റെ അനിയൻ സജീവനെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. മീൻ മുറിച്ചുകൊണ്ടിരുന്ന സഹോദരനെ യാതൊരു വിധ പ്രകോപനവും ഇല്ലാതെയാണ് സജീവൻ കുത്തിയത്. നെഞ്ചിന് കുത്തേറ്റ രാജീവൻ സംഭവ സമയം തന്നെ കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.