തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമല പോൾ. വ്യവസായിയായ ജഗത് ദേശായിയെ അമല വിവാഹം കഴിച്ചത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ. ഗർഭകാലത്ത് ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നടി പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഇരുവർക്കും ആശംസകൾ നേരുന്നതിനൊപ്പം ഭർത്താവിനെ പുകഴ്‌ത്താനും കമന്റുകളിൽ ആരാധകർ മടി കാണിക്കുന്നില്ല. ഗർഭകാലത്തിന്റെ അമൂല്യമായ യാത്രയിൽ ഒപ്പം നിന്നതിനാണ് അമല ജഗത്തിന് നന്ദി പറയുന്നത്. ആരാധകർക്ക് നന്ദി അറിയിച്ച് ജഗതും രംഗത്തെത്തി.
View this post on Instagram
തന്റെ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ രാത്രി വൈകിയും ജഗത് കൂട്ടിരിക്കുമായിരുന്നു. കൈപിടിച്ചുയർത്തുന്ന വാക്കുകൾ കൊണ്ട് ഉളളിൽ കരുത്ത് പകർന്നു. തന്നിലുളള ഉറച്ച വിശ്വാസത്തിനും അമല നന്ദി പറയുന്നു. ആത്മവിശ്വാസം ചോർന്ന് പോകുമെന്ന് തോന്നിയ ചെറിയ നിമിഷങ്ങളിൽ പോലും താങ്ങായി ജഗത് നിന്നുവെന്നും അമല കുറിച്ചു.
ജഗത്തിനെപ്പോലെ അവിശ്വസനീയമായ ഒരു മനുഷ്യനെ ലഭിക്കാൻ ജീവിതത്തിൽ താൻ എന്തെങ്കിലും അത്ഭുതം ചെയ്തിട്ടുണ്ടാകുമെന്നും അമല പറയുന്നു. മനസിൽ നിന്നോടുള്ള സ്നേഹവും നന്ദിയും നിറയുന്നു. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും ഉറവിടമായി നിൽക്കുന്നതിന് നന്ദി. വാക്കുകളാൽ പറഞ്ഞറിയിക്കാനാകില്ല നിന്നോടുള്ള സ്നേഹം’.അമല പോൾ കുറിച്ചു.















