ശബരിമലയിൽ അപക്വമായ നിയന്ത്രണങ്ങളെന്ന് യോഗക്ഷേമ സഭാ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്. എല്ലാവർക്കും സുഗമമായ ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഉണ്ടാവണമെന്നും വിശ്വാസികളോടുള്ള സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ ക്യൂ വഴി 80,000 ഭക്തർക്ക് മാത്രമേ ദർശനം നൽകൂവെന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിലപാട് അയ്യപ്പഭക്തന്മാരോടുള്ള തെറ്റായ സമീപനമാണ്. നൂറ്റാണ്ടുകളോളം യാതൊരു വിധ തടസങ്ങളോ നിയന്ത്രങ്ങളോ ഇല്ലാതെയാണ് ശബരിമല ദര്ഡശനം സാധ്യമായിരുന്നത്. എന്നാൽ അടുത്തിടെയായി സാഹചര്യം നേർ വിപരീതമാണ്.
വിശ്വാസികളോടുള്ള ദേവസ്വം ബോർഡിന്റെ സമീപനം മാറേണ്ടതുണ്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ഭക്തജനങ്ങൾ കഷ്ടപ്പെടുന്നത് കണ്ടതാണ്. സർക്കാരിന്റെ റവന്യൂ വരുമാനത്തിന് ഗണ്യമായ സംഭാവന നൽകുന്ന അയ്യഭക്തന്മാരോട് സർക്കാർ, അതിഥികളേപ്പോലെ പെരുമാറി വേണ്ടത്ര സൗകര്യങ്ങൾ ചെയ്ത് മണ്ഡലകാലം സുഗമമായി കടന്നു പോകാനുള്ള തീരുമാനങ്ങൾ ദേവസ്വം ബോർഡും സർക്കാരും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















