ന്യൂഡൽഹി: ഇന്ത്യക്കാർക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ. ദക്ഷിണേന്ത്യയിലെ ആളുകളെ കാണാൻ ആഫ്രിക്കക്കാരെപ്പോലെയും വടക്ക് കീഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ചൈനക്കാരെപ്പോലെയുമെന്നാണ് സാം പിത്രോഡയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ
ദ സ്റ്റേറ്റ്സ്മാന് നൽകി അഭിമുഖത്തിലാണ് നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്.
” ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന ആളുകൾ ചൈനക്കാരെപ്പോലെയും, പടിഞ്ഞാറെ ആളുകൾ അറബികളെപ്പോലെയും, വടക്കുള്ള ആളുകൾ വെള്ളക്കാരെപ്പോലെയും, തെക്ക് ആളുകൾ ആഫ്രിക്കക്കാരെപ്പോലെയുമാണ്” പിത്രോഡ അഭിമുഖത്തിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നിലവിലുളള പൈതൃക സ്വത്ത് അവകാശം സംബന്ധിച്ച് സാം പിത്രോഡയുടെ വാക്കുകൾ വിവാദമായിരുന്നു. ഇതിന്റെ
ചൂടാറും മുമ്പെയാണ് വംശീയ പരാമർശവുമായി കോൺഗ്രസ് നേതാവ് എത്തിയിരിക്കുന്നത്.
അമേരിക്കയിൽ ഒരാൾക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള സമ്പത്തുണ്ടെങ്കിൽ അയാൾ മരിക്കുമ്പോൾ 45 ശതമാനം മാത്രമേ മക്കൾക്ക് കൈമാറാൻ കഴിയൂ, 55 ശതമാനം സർക്കാർ പിടിച്ചെടുക്കുന്നു. ഇത് ന്യായമാണെന്നും ഇന്ത്യയിലും ഇത് വരണമെന്ന തരത്തിലായിരുന്നു പിത്രോഡയുടെ വാക്കുകൾ. നേതാവിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതോടെ ഇത് പാർട്ടി നിലാപാടല്ലെന്നും യുഎസ് നികുതിയെ കുറിച്ച് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും പറഞ്ഞ് കരണം മറയുകയായിരുന്നു സാം പിത്രോഡ.















