ഡെങ്കിപ്പനി വ്യാപന സാധ്യത;ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം: ആരോ​ഗ്യവകുപ്പ് നിർദ്ദേശം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഡെങ്കിപ്പനി വ്യാപന സാധ്യത;ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം: ആരോ​ഗ്യവകുപ്പ് നിർദ്ദേശം

Janam Web Desk by Janam Web Desk
May 8, 2024, 08:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യയുള്ളതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നിൽ കണ്ട് ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് . വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം. ഉറവിട നശീകരണമാണ് ഡെങ്കി/ ചിക്കുൻഗുനിയ/ സിക്ക പനികളെ തടയാനുള്ള പ്രധാന മാർഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബർ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങൾ/ ചിരട്ടകൾ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളിൽ കമിഴ്‌ത്തി വയ്‌ക്കുകയോ അവയിൽ മഴവെള്ളം കെട്ടി നിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കുകയോ വേണം.

സ്വന്തം അധീനതയിൽ അല്ലാത്ത ഇടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ആക്രി സാധനങ്ങൾ മൂടി സൂക്ഷിക്കുക. ശേഖരിച്ച് വയ്‌ക്കുന്ന വെള്ളം അടച്ച് സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവർത്തിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേർന്ന് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്. മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല. വീട്ടിൽ ആർക്കെങ്കിലും ഡെങ്കിപ്പനി വന്നാൽ അത് ആരോഗ്യപ്രവർത്തകരുടെയോ ആശാവർക്കർമാരുടെയോ ശ്രദ്ധയിൽ കൊണ്ടുവരിക. പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഇത് സഹായിക്കും.

കൊതുകിനെ സൂക്ഷിക്കുക

ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ നടപടികൾക്ക് വളരെ പ്രാധാന്യമുണ്ട്. കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാർഗം. ഇക്കാര്യത്തിൽ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്‌ക്കുള്ളിൽ മാത്രം കിടത്താൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിർബന്ധമായും കൊതുകുവലയ്‌ക്കുള്ളിൽ തന്നെ കിടത്തണം.

കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ എന്നിവയെല്ലാം ഉപയോ​ഗിക്കാം. എന്നാൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. കൊതുകുകൾ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവും വിടിന് ഉൾഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറയ്‌ക്കാൻ ഉപകരിക്കും.

ധാരാളം വെള്ളം കുടിക്കുക

ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുക. ക്ഷീണം മാറാനും നിർജലീകരണം ഒഴിവാക്കാനും പാനീയങ്ങൾ ഏറെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചികിത്സ തേടിയ ശേഷം പൂർണമായി വിശ്രമിക്കുക. മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

Tags: feverDenguePrevention
ShareTweetSendShare

More News from this section

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies