തൃശൂർ: പീച്ചി ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സ്ക്യൂബാ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശി യഹിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.
എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു യഹിയ. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ നീന്തുന്നതിനിടയിൽ കാണാതാകുകയായിരുന്നു.