കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ആയിഷു, നാരായണി എന്നീ വയോധികർക്കാണ് ഗുതുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ കനാൽപ്പാലം റോഡിലാണ് സംഭവം.
ആയിഷുവിന്റെ രണ്ടു കയ്യിലും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. നാരായണിയുടെ കാലിലാണ് നായ കടിച്ചത്. പരിക്കേറ്റ വയോധികരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു നായ തന്നെയാണ് ഇരുവരെയും കടിച്ചത്. പ്രദേശത്ത് തെരുവുനായയുടെ ആക്രമണം രൂക്ഷമായി വരികയാണെന്നും മൂന്ന് മാസത്തിനിടെ നിരവധി ആളുകൾ ആക്രമണത്തിനിരയായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.