കലാഭവൻ മണിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്ന് നടി മീന ഗണേഷ്. മണി തന്നെ അമ്മേയെന്നാണ് വിളിച്ചിരുന്നത്. മണി ജീവിച്ചിരുന്നെങ്കിൽ തനിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നുവെന്നും അവർ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് നടി മണിയെ കുറിച്ച് വാചാലയായത്.
മണിയ്ക്കൊപ്പം ഏഴ് പടങ്ങിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അധികവും മണിയുടെ അമ്മയായിട്ടാണ് എത്തിയതിയത്. മണി കൂടെയുണ്ടെങ്കിൽ സ്വന്തം വണ്ടിയിൽ കൊണ്ടുപോകും, ലൊക്കേഷൻ വണ്ടിയിൽ കയറാൻ സമ്മതിക്കില്ല. മണി പോയത് വലിയ സങ്കടമായിരുന്നു. എന്റെ മണിയുണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു, മീന ഗണേഷ് കൂട്ടിച്ചേർത്തു.
പതിനഞ്ച് വർഷം മുൻപാണ് ഭർത്താവ് മരിച്ചത്. അതോടെ ബലം പോയി, പീന്നിടാണ് ജീവിതം ഇത്രയും കഷ്ടത്തിലായത്. ഇപ്പോൾ ജീവിക്കണമെന്ന ചിന്ത പോലും ഇല്ല. 1965ലാണ് ഭർത്താവുമായി കണ്ടുമുട്ടിയത്, 71ൽ കല്യാണം കഴിച്ചു. 39 വർഷം
രണ്ടുപേരും സന്തോഷമായാണ് ജീവിച്ചത്. രണ്ട് മക്കളേയും നന്നായി വളർത്തി. മോള് കൂടെ താമസിക്കാൻ വിളിക്കുന്നുണ്ട്, പക്ഷെ വീട് വിട്ട് പോകാൻ തോന്നുന്നില്ല. വടി കുത്തിയാണ് നടക്കുന്നത്. ഒരു സ്ത്രീ സഹായത്തിന് വരും.
അമ്മ സംഘടനയിൽ ലഭിക്കുന്ന പെൻഷൻ കൊണ്ടാണ് മരുന്നു വാങ്ങുന്നത്. കൂടെ അഭിനയിച്ചവരോന്നും സഹായിക്കാറില്ല. താൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ലെന്നും അവർ പറഞ്ഞു.