ന്യൂഡൽഹി: പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ദിവ്യാംഗൻ ഡോ. കെഎസ് രാജണ്ണ. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമു അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു. പുരസ്കാരം വാങ്ങാൻ രാജണ്ണ എത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇരുകൈകളും കാലുകളും നഷ്ടപ്പെട്ട അദ്ദേഹം പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തുന്നതിന് മുന്നോടിയായി സദസ്സിലിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കരികിൽ എത്തി നന്ദി പ്രകടിപ്പിച്ചു.
What a heartwarming video ♥️
He’s a renowned social worker Dr K.S Rajanna ji from Karnataka, conferred with Padma Shri award today. 🙏🙏 pic.twitter.com/msGaJW9vTP
— Mr Sinha (Modi’s family) (@MrSinha_) May 9, 2024
ജീവിതത്തിലുടനീളം സമൂഹത്തിലെ ദിവ്യാംഗർക്ക് വേണ്ടി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് 64-കാരനായ രാജണ്ണ. 11-ാം വയസിൽ പോളിയോ ബാധിച്ചതിനെ തുടർന്നായിരുന്നു രാജണ്ണയ്‌ക്ക് കൈകാലുകൾ നഷ്ടപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് അദ്ദേഹം. പദ്മ പുരസ്കാരം തനിക്ക് കേവലമൊരു അവാർഡ് മാത്രമല്ലെന്നും സാമൂഹ്യസേവനരംഗത്ത് തുടർന്ന് പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും പുരസ്കാര പ്രഖ്യാപന വേളയിൽ രാജണ്ണ പ്രതികരിച്ചിരുന്നു. ദിവ്യാംഗർക്ക് സഹതാപമല്ല വേണ്ടത്, തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കാനുള്ള അവസരങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുള്ള രാജണ്ണ, പാരാലിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയാണ്. സ്വന്തമായി സ്ഥാപനം തുടങ്ങി അതിൽ അഞ്ഞൂറിലധികം ദിവ്യാംഗർക്ക് ജോലി നൽകുകയും ചെയ്തിട്ടുണ്ട്. ദിവ്യാഗംർക്കായുള്ള കമ്മീഷന്റെ സംസ്ഥാന കമ്മീഷണർ ചുമതലയും രാജണ്ണ വഹിച്ചിട്ടുണ്ട്.