തിരുവനന്തപുരം; നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി ആൽത്തറ-തൈക്കാട് റോഡ് മെയ് 10 രാത്രി 10 മണി മുതൽ 13 രാവിലെ 6 മണി വരെ അടച്ചിടും. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
വഴുതക്കാട് -സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും അനുവദിക്കില്ല.
ബേക്കറി ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, വഴുതക്കാട് ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ് ഭാഗങ്ങളിൽ നിന്നും സാനഡു ഭാഗത്തേക്കും ഡിപിഐ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല.
വെള്ളയമ്പലം ഭാഗത്ത് നിന്നും എസ്എംസി വഴുതക്കാട് ഭാഗത്തേക്കും കെൽട്രോൺ, മാനവീയം, ആൽത്തറ ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എസ്എംസി ഭാഗത്ത് നിന്നും ആൽത്തറ വെള്ളയമ്പലം ഭാഗത്തേക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ.
മേട്ടുക്കട ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ ആൽത്തറ-തൈക്കാട് റോഡ് ഒഴിവാക്കി വെള്ളയമ്പലം, പാളയം, പനവിള, മോഡൽ സ്കൂൾ വഴി പോകണം
തിരുമല-പൂജപ്പുര ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുമല പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് പാങ്ങോട്, ഇടപ്പഴിഞ്ഞി, എസ്എംസി, ആൽത്തറ, കെൽട്രോൺ, മ്യൂസിയം, പാളയം വഴി പോകണം
പൂജപ്പുര, ഇടപ്പഴിഞ്ഞി ഭാഗത്ത് നിന്നും തമ്പാനൂർ, പാളയം ഭാഗത്തേ്ക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ജഗതി, ഡിപിഐ, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ്, സംഗീത കോളേജ്, മോഡൽ സ്കൂൾ വഴി പോകേണ്ടതാണ്. ജഗതി ഭാഗത്ത് നിന്നും ശാസ്തമംഗലം വെള്ളയമ്പലം, പട്ടം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ ജഗതി, ഇടപ്പഴിഞ്ഞി, കൊച്ചാർ റോഡ്, ശാസ്തമംഗലം, വെള്ളയമ്പലം വഴിയാണ് പോകേണ്ടത്.
വെള്ളയമ്പലം ഭാഗത്ത് നിന്നും ജഗതി, പൂജപ്പുര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.