തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നംഗ സംഘം അഞ്ച് വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ പ്രതികളെന്നാണ് സൂചന.
കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയ അഖിലിനെ ഒഴിഞ്ഞ പറമ്പിലെത്തിച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെടുത്തിട്ടു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലയ്‌ക്ക് പിന്നിലെ കാരണം അവ്യക്തമായി തുടരുകയാണ്.
ഇന്നലെയാണ് കരുമം ഇടഗ്രാമം സ്വദേശി 26-കാരൻ അഖിൽ കൊല്ലപ്പെട്ടത്. വീടിനോട് ചേർന്ന് പെറ്റ്ഷോപ്പ് നടത്തി വരികയായിരുന്നു അഖിൽ. കാറിലെത്തിയ മൂന്നംഗ സംഘമാണ് അഖിലിന് വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയത്.















