വിരുദുനഗർ : തമിഴ് നാട്ടിൽ വീണ്ടും പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അപകടം. അപകടത്തിൽ ഗോഡൗണിന്റെ മേൽക്കൂരയും മൂന്ന് മുറികളും കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൊട്ടിത്തെറിയിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവരത്തെ തുടർന്ന് അഗ്നിശമന സേനയാണ് സ്‌ഥലത്തെത്തി തീ അണച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ ബുധനാഴ്‌ച്ച ശിവകാശിക്കടുത്തുള്ള സെങ്കമലപട്ടിയിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 5 സ്ത്രീകളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റു.
വിരുദുനഗർ: തമിഴ് നാട്ടിൽ വീണ്ടും പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. 1ST SENT മണിയോടെ യാണ് – മണിയോടെയാണ് space venda ഭാഗ്യവശ്ശാൽ venda 2nd p 1st sent അഗ്നിശമന സേനയാണ് തീ അണച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല















