വാഷിംഗ്ടൺ: ഇരുപതുവർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സൗര കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫിയറിക് അഡ്‌മിനിസ്‌ട്രേഷനാണ് ഇത് സംബന്ധിച്ച് മുന്നറിപ്പ് നൽകിയിരിക്കുന്നത്. ടാസ്മാനിയ മുതൽ ബ്രിട്ടൻ വരെയുള്ള പ്രദേശത്ത് ഇതിന്റെ പ്രഭാവം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ആളുകൾ പങ്കുവെക്കുന്നുണ്ട്.
2005 ജനുവരി അഞ്ചിനാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് മുൻപ് പുറപ്പെടുവിച്ചത്. ഇത്തവണ രണ്ടുമണിക്കൂർ സമയത്തോളമെടുത്താണ് ഇത്തവണ സൗര കൊടുങ്കാറ്റ് ശക്തി പ്രാപിക്കുക. ഭൂമിയുടെ കാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ മൂലമൂലം ഇൻർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
JUST IN – Aurora spotted over Russia, Ukraine, Germany, Slovenia, Australia and New Zealand etc due to intense solar storm pic.twitter.com/OSZyLtO7Q5
— Insider Paper (@TheInsiderPaper) May 10, 2024
വളരെ വലിയ അളവിൽ സൗരജ്വാല സൂര്യനിൽ നിന്നും പുറപ്പെട്ടിരുന്നതായി ബുധനാഴ്‌ച വാർത്തകളുണ്ടായിരുന്നു. നാസയടക്കം സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. 2005ൽ സൗരകൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നൽകി വെറും 15 മിനിട്ടിനകം അവ ഭൂമിയിലെത്തിയിരുന്നു. എന്നാൽ അന്ന് ഇന്റർനെറ്റ് പ്രവർത്തനങ്ങളെ ദോഷമായി ബാധിച്ചിരുന്നില്ല.
Ok…. Did not expect this tonight. Colour me stunned.
Even better was someone playing “in the air tonight” really loudly. “I’ve been waiting for this moment, all my life…”#aurora #solarstorm #NorthernLights #skinnerskitchen pic.twitter.com/n7tVnSHFHe
— Tippers (@talktotippers) May 10, 2024
സൂര്യനു സമീപം സൃഷ്ടിക്കുന്ന കാറ്റ് മൂലം ഭൂമിയിൽ അനുഭവപ്പെടുന്ന അന്തരീക്ഷ ആഘാതങ്ങളാണ് സൗര കൊടുങ്കാറ്റുകൾ. ഇത് കാന്തിക മണ്ലഡത്തെ തടസ്സപ്പെടുത്തുകയും ഭൂമിയില്‍ ജീവപായത്തിന് പുറമേ നമ്മുടെ സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ്, വൈദ്യുത ട്രാൻസ്ഫോർമറുകൾ എന്നിവയെ എല്ലാം തകര്‍ക്കുമെന്നും റിപ്പോർട്ടുകൾ വരാറുണ്ട്. 1859- ലാണ് അവസാനമായി വലിയ ഒരു കൊടുങ്കാറ്റ് ഉണ്ടായത്. കാരിംഗ്ടൺ ഇവൻ്റ് എന്നറിയപ്പെടുന്ന ഇത് ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്നു. ഇത് ഹവായിലേക്കും മദ്ധ്യ അമേരിക്കയിലേക്കും വ്യാപിക്കുകയും ലക്ഷക്കണക്കിന് മൈൽ ടെലിഗ്രാഫ് ലൈനുകളെ ബാധിക്കുകയും ചെയ്തു.















