ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 10:31 am IST
Facebook
Twitter
WhatsAppTelegram

ക്രൂ-10 ദൗത്യ സംഘം ഇതാ ബഹിരാകാശ നിലയത്തിലെത്തിക്കഴിഞ്ഞു. ഇനി സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 സംഘത്തിന്റെ മടക്കയാത്ര എപ്പോഴാകുമെന്നാണ് ചോദ്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒമ്പത് മാസത്തോളം ​ISSൽ തങ്ങേണ്ടി വന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ക്രൂ-9 ദൗത്യസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും വൈകാതെ ഭൂമിയിലെത്തുമെന്നാണ് നാസ അറിയിക്കുന്നത്. മാർച്ച് 18ന് ഇന്ത്യൻ സമയം രാവിലെ 10.35ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-9 ദൗത്യസംഘം ഭൂമിയിലേക്ക് പുറപ്പെടും. മാർച്ച് 19ന് പുലർച്ചെ 3.27ന് അവർ നീലഗ്രഹത്തിൽ പതിക്കും.

ക്രൂ-10 ദൗത്യസംഘത്തെ ബഹിരാകാശ നിലയത്തിൽ എത്തിച്ച സ്പേസ്എക്സിന്റെ ഡ്രാ​ഗൺ പേടകത്തിലാണ് മടക്കയാത്ര. ഇത് യുഎസ് കടൽതീരത്താണ് വന്ന് പതിക്കുക. ഇനി ഭൂമിയിലെത്തിക്കഴിഞ്ഞാലോ……???

സുനിത വില്യംസ്

ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നതാണെങ്കിലും സുനിതയും സംഘവും നേരിടാൻ പോകുന്നത് വേദനയുടെ നാളുകൾ കൂടിയാണ്. കഴിഞ്ഞ ഒമ്പത് മാസമായി മൈക്രോ​-ഗ്രാവിറ്റിയിൽ (​ഗുരുത്വാകർഷണം തീരെ കുറവ്) കഴിഞ്ഞതിനാൽ ഭൂമിയിലെത്തുന്ന ഇവർക്ക് സ്വന്തം ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പേശികളുടെ ബലക്ഷയവും എല്ലുകളുടെ ബലക്കുറവും ഇവരെ അടിമുടി ബാധിക്കും. അതിനാൽ ഒരു പെൻസിൽ എടുത്തുപൊക്കാൻ പോലും ഇവർക്ക് സാധിക്കില്ല.

മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാൽ ഇവർ ഭൂമിയിലെത്തുമ്പോൾ കൊച്ചുകുഞ്ഞുങ്ങളെ പോലെ പിച്ചവച്ചു നടക്കേണ്ടി വരുമെന്ന് സാരം. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ ”ബേബി ഫീറ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്. നിലത്തു കാലുകുത്തി നടക്കാതെ ഒമ്പത് മാസം ജീവിച്ചതിനാൽ ഇവരുടെ ചർമം അതീവ മൃദുലമായി മാറിയിട്ടുണ്ടാകും. കാലിനടിയിലെ ചർമ്മം പരുക്കനിൽ നിന്നുമാറി മൃദുവായതിനാൽ നടക്കാൻ ശ്രമിക്കുമ്പോൾ വലിയ പ്രയാസം തോന്നും. ബഹിരാകാശത്ത് കൂടുതൽ നാൾ തങ്ങുമ്പോൾ നട്ടെല്ലിന് അൽപം നീളം വെക്കുന്ന ഒരു പ്രതിഭാസം കൂടിയുണ്ട്. അതിനാൽ ഭൂമിയിലെത്തിക്കഴിയുമ്പോൾ കടുത്ത നടുവേദനയും പുറംവേദനയുമാകും ഇവർ അനുഭവിക്കുക. അതുകൊണ്ട് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരാൻ 45 ദിവസത്തെ പുനരധിവാസ പദ്ധതി തന്നെ നാസയ്‌ക്കുണ്ട്.

പേശീബലക്കുറവും എല്ലുബലം നഷ്ടമാകുന്നതിനും പുറമേ കാഴ്ചശക്തിയിലും ഹൃദയത്തിന്റെ പ്രവർത്തനത്തിലും കേൾവിശക്തിയിലുമെല്ലാം ബഹിരാകാശ യാത്രികർ പ്രയാസം നേരിടും. ഇതെല്ലാം പരിഹരിക്കാനുള്ള പുനരധിവാസ പദ്ധതിയാണ് ഇവർക്ക് നാസ നൽകുക. ശാരീരികാരോ​ഗ്യവും മാനസികാരോ​ഗ്യവും വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നാസ നൽകുന്നതാണ്. ഭൂമിയിൽ വന്നുപതിക്കുന്ന ബഹിരാകാശ യാത്രികരെ നേരെ ആശുപത്രിയിലേക്കാകും കൊണ്ടുപോവുകയെന്ന് ചുരുക്കം.

Tags: Baby FeetBone density lossearthISSSunita WilliamsButch Wilmore
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies