മുംബൈ: ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ. വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി മഹാരാഷ്‌ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ, കേന്ദ്രീയ നായർ സാംസ്‌കാരിക സംഘ് ചെയർമാൻ ഹരികുമാർ മേനോൻ, ബിജെപി നേതാക്കളായ ദാമോദരൻ പിള്ള, സുരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുംബൈയിലും സമീപത്തെ ഉപനഗരങ്ങളിലും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കെ. സുരേന്ദ്രൻ പങ്കെടുക്കുമെന്ന് കെ. ബി ഉത്തംകുമാർ പറഞ്ഞു.















