തിരുവനന്തപുരം : മധ്യവേനലവധി തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽ നിന്ന് കൊല്ലം, മധുര വഴി ചെന്നൈക്ക് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മുൻപ് മീറ്റർ ഗേജ് പാത ആയിരുന്നപ്പോൾ ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു
മെയ് 16 മുതൽ ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുതവണ (വ്യാഴം, ശനി ദിവസങ്ങളിൽ) രാത്രി 9.40 ന് താംബരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (നമ്പർ: 06035) അടുത്ത ദിവസം ഉച്ചയ്‌ക്ക് 1.40 ന് കൊച്ചുവേളിയിലെത്തും.
ഈ ട്രെയിൻ (നമ്പർ: 06036)മെയ് 17 മുതൽ ജൂൺ 30 വരെ ആഴ്ചയിൽ രണ്ടുതവണ (വെള്ളി, ഞായർ) കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.35-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.35-ന് താംബരത്ത് എത്തിച്ചേരും.
താംബരത്ത് നിന്ന് പുറപ്പെട്ട് ചെങ്കൽപട്ട്, മേലമരുവത്തൂർ, വില്ലുപുരം, വൃദ്ധാചലം, ട്രിച്ചി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ടൈ, തെന്മല,പുനലൂർ, ആവണീശ്വരം,കൊട്ടാരക്കര കുണ്ടറ കൊല്ലം വഴി കൊച്ചുവേളിയിലെത്തും. ഈ ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
14 എ സി 3 ടയർ കോച്ചുകളാണ് ഇതിൽ ഉണ്ടാവുക.















