ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. “നിങ്ങളാണോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്നും പ്രധാനമന്ത്രിയെ പോലെയൊരു വ്യക്തിയുമായി സംവാദം നടത്താൻ നിങ്ങൾക്ക് സാധിക്കുമോയെന്നും” സ്മൃതി ഇറാനി ചോദിച്ചു.
” ഒരു സാധാരണ ബി.ജെ.പി പ്രവർത്തകനെതിരെ പോലും മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ പൊങ്ങച്ചം പറയുന്നത് നിർത്തണം, പ്രധാനമന്ത്രി മോദിയുടെ തലത്തിൽ ഇരുന്നു സംവാദം നടത്താൻ അദ്ദേഹം ആരാണ് ? ഇന്ത്യൻ ബ്ലോക്കിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ ” അമേത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായ ഇറാനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഒരു സാധാരണ ബിജെപി പ്രവർത്തകക്കെതിരെ പോലും മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ ആദ്യം സ്വയം പുകഴ്‌ത്തൽ നിർത്തണം. പ്രധാനമന്ത്രിയുടെ തലത്തിലിരുന്ന സംവാദം നടത്താൻ ആരാണ് നിങ്ങളാണോഗ്രഹിക്കുന്നത്.. സ്മൃതി ഇറാനി പരിഹസിച്ചു. ജനങ്ങളുടെ സമ്പത്ത് അളക്കുന്നതിനെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. പൗരന്മാരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നത് മാത്രമാണ് അവരുടെ ആലോചനയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാമക്ഷേത്രം നിർമിക്കുന്ന സമയത്ത്, മോദി സർക്കാരിന്റെ തീരുമാനം മാറ്റാനാണ് അവർ ശ്രമിച്ചിരുന്നത്. ഇത്തരം പ്രശ്നങ്ങളെല്ലാം രാഷ്‌ട്രീയ പ്രശ്നം എന്നതിലുപരി ദേശീയ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്- സ്മൃതി ഇറാനി പറഞ്ഞു.















