ഇന്ദിരയ്ക്ക് കാലിടറിയ റായ്‌ബറേലിയിൽ രാഹുലിന് രാശിതെളിയുമോ ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ദിരയ്‌ക്ക് കാലിടറിയ റായ്‌ബറേലിയിൽ രാഹുലിന് രാശിതെളിയുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ആദ്യപൊതുതെരെഞ്ഞെടുപ്പു മുതൽ നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ ഏറെക്കുറെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണ് റായ്ബറേലി. 1977 ൽ രാജ് നാരായണനിലൂടെ ജനതാപാർട്ടിയും 96ലും 98ലും അശോക്‌ സിംഗിലൂടെ ബിജെപിയും മണ്ഡലത്തിൽ വിജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ കുത്തക സീറ്റ് തന്നെയായിരുന്നു ബറേലി.

 

20 ലോക്‌സഭ തെരെഞ്ഞെടുപ്പുകളിൽ പതിനേഴിലും കോൺഗ്രസിനെ തെരെഞ്ഞെടുത്ത മണ്ഡലം. ആദ്യ രണ്ട് പോതുതെരെഞ്ഞെടുപ്പിൽ ഫിറോസ്.തുടർന്ന് ആർ പി സിംഗും, ബൈജ് നാഥ് കുറീലും പിന്നീടങ്ങോട്ട് രണ്ടു തെരെഞ്ഞടുപ്പിൽ മണ്ഡലം ഇന്ദിരയെ തുണച്ചു. പക്ഷേ 71 ൽ പ്രധാനമന്ത്രി ആയിരിക്കെ സർക്കാർ സംവിധാനങ്ങൾ തനിക്കുവേണ്ടി ഉപയോഗിച്ചാണ് ഇന്ദിര വിജയിച്ചത് എന്ന അന്നത്തെ എതിർ സ്ഥാനാർത്ഥിയായിരുന്ന രാജ് നാരായണൻ അലഹബാദ് ഹൈക്കോടതിയിൽ തെളിയിച്ചു. കോടതി വിധി പ്രഖ്യാപിച്ചു, ഇന്ദിര ആയോഗ്യ ആണെന്നായിരുന്നു വിധി. തുടർന്ന് അധികാരം കൈപ്പിടിയിലൊതുക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഇന്ദിര വിധിയെ നേരിട്ടത്. പക്ഷേ 1977 ൽ ഇന്ദിര ശരിക്കും വീണു. 2004 സോണിയയുടെ രാഷ്‌ട്രീയ പ്രവേശനത്തിനുശേഷം അവരാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് 1952 മുതൽ ഏറെക്കറെ തുടർച്ചയായി കോൺഗ്രസിനെ തുണച്ച ശേഷവും ഇന്നും ദാരിദ്ര്യം നിർമ്മാർജ്ജനം തന്നെയാണ് കോൺഗ്രസ് മുദ്രാവാക്യം. 2019 ലെ തെരെഞ്ഞെടുപ്പ് വിജയശേഷം മണ്ഡലത്തിൽ നിന്ന് കുടുംബത്തിലെ ഒരാൾ തന്നെ അവിടെ വരണം എന്നാണ് സോണിയ ആഗ്രഹിക്കുന്നത്. ഇതിപ്പോൾ രാഹുലും കോൺഗ്രസും സമ്മതിച്ചിരിക്കുകയാണ്.

 

അമേഠിയിൽ പാരജയപ്പെട്ടതുമുതൽ വയനാടിനെയാണ് രാഹുൽ പ്രതിനിധീകരിക്കുന്നത്. ഉത്തരേന്ത്യയിൽ മത്സരിക്കാൻ ഭയക്കുന്നു എന്ന വസ്തുതയെ മറി കടക്കാൻ രാഹുലിന്റെ മുന്നിൽ വന്നു വീണ തുറുപ്പു ചീട്ടാണ് സോണിയയുടെ പിൻമാറ്റം.ഏറെ ഭയപ്പാടോടെ ആണെങ്കിലും ധൈര്യം അവലംബിച്ച് റായ്ബറെയ്‌ലിയെ സമീപിക്കുന്ന രാഹുൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുലിളി സോണിയ ഗാന്ധിക്ക് 2019 ൽ വലിയ എതിർപ്പ് ഉയർത്തിയ ദിനേഷ് പ്രതാപ് സിംഗിന്റെ സാന്നിദ്ധ്യം ആണ്. 2014 ൽ നിന്ന് 2019 ലേക്കെത്തിയപ്പോൾ 17 ശതമാനത്തിലധികം വോട്ടിന്റെ വർദ്ധനവാണ് ദിനേഷ് പ്രതാപ് സിംഗ് കൊണ്ടു വന്നത്. അതായത് 2014 അജയ് അഗർവാൾ നേടിയ വോട്ട് 173721 ആണെങ്കിൽ 2019 ൽ 367740 വോട്ട് ആണ് ദിനേഷ് നേടിയത്.

 

കഴിഞ്ഞ അഞ്ചു വർഷം സോണിയയേക്കാൾ മണ്ഡലത്തിൽ സജീവമായിരുന്നു ദിനേഷ് . എന്നാൽ മണ്ഡലത്തിലേക്ക് നെഹ്‌റു കുടുംബത്തിൽ നിന്നൊരാൾ എത്തിയാൽ 101 ശതമാനം വിജയം എന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പങ്കജ് തിവാരി പറഞ്ഞപ്പോഴും അവർ രാഹുലിനെ കണക്കുകൂട്ടിയില്ല . പ്രിയങ്കയെണ് അവർ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോൾ മണ്ഡലത്തിലെ ജനങ്ങൾ ഒരു കാരണവുമില്ലാതെ തങ്ങളെ സോണിയ വിട്ടു പോയി എന്നാണ് പറയുന്നത്.

ഇനി റായ്ബറേലി തന്നെ കോൺഗ്രസിന് അത്ര സുരക്ഷിതമല്ലെന്ന് നേരത്തെ സൂചിപ്പിച്ചപോലെ ചരിത്രം തന്നെ പറയുന്നു. രാജ് നാരായണനിലൂടെ റായ്ബറേലിക്ക് സാക്ഷാൽ ഇന്ദിരാ സമയത്തു തന്നെ ഷോക്ക് ലഭിച്ചു. 1971 ൽ ഇന്ദിര സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അധികാരത്തിൽ എത്തിയതെന്ന് കോടതി കണ്ടെത്തുകയും അതിലൂടെ ഇന്ദിര അയോഗ്യയാക്കപ്പെട്ടു. ഇതാണ് ഭാരതത്തെ അടിയന്തരാസ്ഥയിലേക്ക് തന്നെ ഭാരതത്തെ എത്തിക്കുന്നത്. തുടർന്ന് അടുത്ത തെരെഞ്ഞെടുപ്പിൽ അതായത് 1977 ൽ ഇന്ദിര അവിടെ രാജ് നാരായണനോട് പരാജയപ്പെട്ടു. 1980 ൽ ജനതാപാർട്ടി മന്ത്രി സഭ താഴെ വീണ ശേഷം 1980 ൽ ഇന്ദിര ഗാന്ധി വിജയിച്ചു. ആ വർഷം ആന്ധ്രയിലെ മേദക്കിലും ഇന്ദിര മത്സരിച്ചിരുന്നു. മേദക്ക് വിജയിച്ചതോടെ ഇന്ദിര ഒരു പകരം വീട്ടലെന്നോണം റായ്‌ബറേലി മണ്ഡലം ഉപേക്ഷിച്ചു. അതായത് 1984 ൽ മരണമടയുമ്പോൾ അവർ മേദക്കിലെ എംപി ആയിരുന്നു.

1996 ലും 98 ലും അശോക് സിംഗിലൂടെ ബിജെപി മണ്ഡവത്തിൽ വിജയിച്ചിട്ടുണ്ട്. ഇന്ദിരയ്‌ക്കുശേഷം നെഹ്രു കുടുംബത്തിൽ നിന്നുള്ള അടുത്ത ഊഴം സോണിയയ്‌ക്കായിരുന്നു. 2004 ൽ സോണിയ വിജയിച്ചു. അമേഠിയും കോൺഗ്രസിന്റെ ഭാഷയിൽ അവരുടെ സുരക്ഷിത മണ്ഡലമായിരുന്നു. 1967 വിദ്യാർത്ഥി വാജ്‌പേയിയാണ് അവിടെ നിന്ന് വിജയിക്കുന്നത്. സഞ്ചയ്ഗാന്ധിയുടെ മരണ ശേഷം 4 തവണ രാജീവ് മണ്ഡല്ത്തിൽ വിജയിച്ചിരുന്നു. 1991 ൽ രാജീവ് കൊല്ലപ്പെടും മുന്നെ തന്നെ തെരെഞ്ഞെടുപ്പ് അമേഠിയിൽ നടന്നിരുന്നു. അത്തവണയും രാജീവാണ് വിജയിച്ചത്. 1999 ൽ സോണിയയും അവിടെ നിന്ന് വിജയിച്ചിരുന്നു. 2004 സോണിയ രാഹുലിനായ് മണ്ഡലം ഒഴിഞ്ഞു കൊടുത്തു. 2019 ൽ രാഹുലിനെ കൈവിട്ട അമേഠിയിലെ ജനങ്ങൾ സ്മൃതി ഇറാനിയെ തങ്ങളുടെ നേതാവായി വരിച്ചു .

അടുത്തടുത്ത രണ്ട് മണ്ഡലങ്ങളാണ് റായ്ബറേലിയും അമേഠിയും. ഏറെ സമാനമായ രീതിയിലാണ് വിഷയങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നത്‌.കഴിഞ്ഞ തവണ അമേഠിയിലുള്ള അതേ അവസ്ഥയാണ് ഇന്ന് റായ്ബറേലിയിൽ. വിജയിച്ചു പോയ ശേഷം അഞ്ചു വർഷം മണ്ഢലത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന എംപി. തോറ്റിട്ടും അഞ്ചു വർഷവറും മണ്ഡലത്തിൽ തുടർന്ന് ജനങളുടെ സുഖ ദുഖങ്ങളുടെ ഒപ്പം നിന്ന ദിനേശ് പ്രതാപ് സിംഗ്‌. ആ മുൻ എംപി തന്റെ അന്തരാവകാശിക്ക് കുടുംബ വീതമെന്നോണം മണ്ഡലത്തെ കൈമാറുമ്പോൾ അതിനു ജനിവിധി അനുകൂലമാകുമോ എന്നതൊരു വലിയ ചോദ്യമാണ്. അതുകൊണ്ട് ഇത്തവണ റായ്ബറേലിയിൽ രാഹുലിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്

Tags: Rahul GandhirahulAMETHIRaiberaliRaiberali district congress
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies