രാജ്കുമാർ റാവുവും ജോതികയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബയോപിക് ചിത്രമായ ശ്രീകാന്ത് ബോക്സോഫീസിൽ കുതിക്കുന്നു. തിയേറ്ററിലത്തിയ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ഞെട്ടിക്കുന്ന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. മൂന്ന് ദിവസം കൊണ്ട് 6.25 കോടിയാണ് ചിത്രം നേടിയത്.
രണ്ടാ ദിവസമായ ഇന്നലെ വരെ നാല് കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. 10-നാണ് ശ്രീകാന്ത് തിയേറ്ററിലെത്തിയത്. കാഴ്ചശക്തി കുറവുളള പ്രമുഖ വ്യവസായിയായ ശ്രീകാന്ത് ബെല്ലയുടെ ജീവിതമാണ് ചിത്രം പറയുന്നത്. തുഷാർ ഹിരാനന്ദാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദിവ്യാംഗരായ വ്യക്തികൾക്കുള്ള പ്രചോദനമാണ് ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അലയ, ജോതിക, ശരദ് കേൽക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഭൂഷൺ കുമാർ, കൃഷ്ണകുമാർ, നിധി പർമർ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.