തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ (52) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകനാണ്.
നിലവിൽ കേരളാ ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ തകരാറിനെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡ്, ഫിനാൻഷ്യൽ ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.