മുസാഫർബാദ്: പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു. പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്താൻ പൊലീസിനെ വിന്യസിച്ചതോടെ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ അതിരൂക്ഷമായ സംഘർഷമാണ് അരങ്ങേറുന്നത്. പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ സൈന്യത്തെ വിന്യസിച്ചതും സ്ഥിതിഗതികൾ വഷളാക്കി.
Internet shutdown in Pakistan Occupied Kashmir (POK). More Pakistani forces being sent to PoK to target common Kashmiri civilians after a massive rebellion. Many Pakistani security forces personnel killed or seriously injured. pic.twitter.com/e0jwolSWNy
— Aditya Raj Kaul (@AdityaRajKaul) May 12, 2024
വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതിമുട്ടി ജീവിക്കുന്നതിനിടെ പാക് സർക്കാർ കൊള്ളനികുതി ഏർപ്പെടുത്തിയതായിരുന്നു പ്രക്ഷോഭങ്ങളിലേക്ക് വഴിവച്ചത്. നികുതി വർദ്ധിപ്പിച്ചതിനൊപ്പം വൈദ്യുതി പ്രതിസന്ധി കൂടി വന്നത് ജനങ്ങളെ വലച്ചു. ഇതോടെയാണ് പാക് അധീനക കശ്മീരിലെ പ്രധാന നഗരങ്ങളിൽ വൻ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.
Pakistani Rangers now run away from Pakistani Occupied Kashmir (PoK) after rebellion from common Kashmiris against atrocities of Pakistan. pic.twitter.com/rxq37WRsYl
— Aditya Raj Kaul (@AdityaRajKaul) May 12, 2024
പാക് ഭരണകൂടത്തിന്റെ നിർദേശപ്രകാരം പ്രതിഷേധക്കാർക്കെതിരെ പൊലീസ് നരനായാട്ട് തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ജനങ്ങൾ തിരിച്ചടിച്ചു. പൊലീസുകാരെ നേരിടുന്ന കശ്മീരികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക് പൊലീസിന്റെ ആക്രമണത്തിൽ പാലത്തിൽ നിന്നും താഴേക്ക് വീഴുന്ന യുവാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരനെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ജനങ്ങളെയും ദൃശ്യങ്ങളിൽ കാണാം. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Kashmiris in #POK chant slogans:
“Pakistan se lenge Aazadi”. pic.twitter.com/jUY4mEiKZi
— Aditya Raj Kaul (@AdityaRajKaul) May 12, 2024
മുസാഫർബാദിലും റാവലകോട്ടിലും പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ഇന്ത്യയുടെ ഭാഗമാകണമെന്ന് കശ്മീരികൾ ആവശ്യപ്പെടുന്ന പാക് അധീന കശ്മീരിലെ സുപ്രധാന മേഖലകളിലൊന്നാണ് റാവലകോട്ട്. ഇവിടെ ജനങ്ങൾക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പൊലീസ് വാഹനമടക്കം ജനങ്ങൾ തകർത്തു.
Kashmiri civilians in Pakistan Occupied Kashmir (PoK) are on streets to demand Aazadi from Pakistan. pic.twitter.com/EDYRe5tGak
— Aditya Raj Kaul (@AdityaRajKaul) May 12, 2024
പൊലീസിന്റെ അടിച്ചമർത്തലിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ലാത്തിവീശിയും ടിയർഗാസ് പ്രയോഗിച്ചും പ്രതിഷേധക്കാരെ ഒടുക്കാൻ സുരക്ഷാസേന ശ്രമിച്ചതാണ് കുട്ടികളെ ബാധിച്ചത്. പാക് അധീന കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും മേഖലയിലെ പത്തോളം ജില്ലകളിൽ പ്രതിഷേധം തുടരുകയാണെന്നുമാണ് റിപ്പോർട്ട്. പാക് ഭരണകൂടത്തിൽ നിന്നും മോചനം ലഭിക്കണമെന്നും ഇന്ത്യയുടെ ഭാഗമാകണണമെന്നുമാണ് ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യം.
Horrific situation in Pakistan Occupied Kashmir. Kashmiri civilian falls into riverside from above the road after brutal attack by Pakistani security forces. On the other hand, Kashmiri civilians lynch and attack a Pakistani cop. Full scale rebellion in Pakistan Occupied Kashmir? pic.twitter.com/oKkMx3N302
— Aditya Raj Kaul (@AdityaRajKaul) May 11, 2024















