ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.89 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 91 ശതമാനം വിജയവുമായി പെൺകുട്ടികൾ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചു.
വിദ്യാർത്ഥികൾക്ക് cbseresults.nic.in, results.cbse.nic.in എന്നീ വൈബ്സൈറ്റുകളിൽ ഫലം പരിശോധിക്കാവുന്നതാണ്. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് ഡിജിലോക്കറിലും ഫലങ്ങൾ പരിശോധിക്കാൻ കഴിയും.
16, 21224 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു.















