ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ കന്നഡ നടൻ ചേതൻ ചന്ദ്രയ്‌ക്ക് ക്രൂര മർദ്ദനം. കഗ്ഗലിപുരയിൽ വെച്ചാണ് 20 പേരടങ്ങുന്ന സംഘം നടനെ ക്രൂരമായി ഉപദ്രവിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ചേതൻ തന്നയാണ് സംഭവം പുറത്തറിയിച്ചത്.
ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരാൾ കാർ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതായി നടന്റെ ശ്രദ്ധയിൽപ്പട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ ഇരുപത് പേരടങ്ങുന്ന സംഘം ഒന്നിച്ചെത്തി നടനെ മർദ്ദിക്കാൻ തുടങ്ങി. അക്രമി സംഘത്തിൽ സ്ത്രീയുമുണ്ടായിരുന്നു. സാരമായി പരിക്കേറ്റ നടൻ ഉടൻ തന്നെ സമീപത്തെ കഗ്ഗലിപുര സ്റ്റേഷനിലെത്തി പരാതി നൽകുകയും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
“ഇന്ന് എനിക്ക് സംഭവിച്ചത് നോക്കൂ. അവർ എന്നെ ക്രൂരമായി ആക്രമിക്കുകയും എന്റെ മൂക്ക് അടിച്ച് തകർക്കുകയും ചെയ്തു. എന്റെ കാറിനും കേടുവരുത്തി. ഭീകരമായ അനുഭവമായിരുന്നു,” നടൻ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. .















