പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചു പൂട്ടുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് റെയിൽവേ. പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുന്നതോ, വിഭജിക്കുന്നതോ സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദി വ്യക്തമാക്കി. വ്യാജ വാർത്ത ജനങ്ങളിൽ തെറ്റിദ്ധരണ ഉണ്ടാക്കിയെന്നും ഡിവിഷൻ മാനേജർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുന്നുവെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വാസ്തവം അറിയാതെ ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു തീരുമാനം ഇന്ത്യൻ റെയിൽവേ സ്വീകരിച്ചത് കർണാടകര ലോബിക്ക് വേണ്ടിയാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം. ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
സംഭവത്തെ വളച്ചൊടിക്കാൻ വ്രഗത കാണിച്ചവർക്കുള്ള മറുപടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നവമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധ ചെലുത്തണമെന്നും റെയിൽവേ താക്കീത് നൽകിയിട്ടുണ്ട്.















