കൊച്ചി: പെരിയാറിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തെ കടവിലും നഗരത്തിലെ തൈനോത്ത് കടവിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശിവരാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നഗരത്തിലെ തൈനോത്ത് കടവിലെ കരയോടു ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ഇരു മൃതദേഹങ്ങളും ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിലായി കാണാതായവരെ കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.















