ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദി അന്തരിച്ചു. 72-ാം വയസിലായിരുന്നു ജീവിതാന്ത്യം. അർബുദ ബാധിതനായി ചികിത്സയിലാണെന്നും ഈ വർഷം ഏപ്രിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിക്കാൻ തയാറായില്ല.മുൻ രാജ്യസഭ എംപികൂടിയായ അദ്ദേഹത്തിന്റെ ഭൗതികശരീരം പാട്നയിലെ രാജേന്ദ്രനഗറിലെ വസതിയിൽ നാളെ എത്തിക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടത്തും.
ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും അദ്ദേഹത്തിന് നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജ് പ്രതാപ് യാദവും അനുശോചിച്ച് എക്സിൽ കുറിപ്പ് പങ്കുവച്ചു. അഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും അദ്ദേഹത്തെ അനുസ്മരിച്ച് അനുശോചന സന്ദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്.















